ഇങ്ങേനെയും പറ്റിക്കാം ,അഞ്ചുകോടി രൂപ വായ്പ തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞ്
യുവതിയിൽ നിന്നും 38 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി.
കാസർകോട്: അഞ്ചുകോടി രൂപ വായ്പ തരപ്പെടുത്തി കൊടുക്കാമെന്ന് പറഞ്ഞ്
യുവതിയിൽ നിന്നും 38 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. കാസർകോട് സിജെഎം കോടതി നിർദ്ദേശപ്രകാരം യുവതി ഉൾപ്പെട്ട മൂന്നംഗ സംഘത്തിനെതിരെ ബേഡകം പൊലീസ് കേസെടുത്തു. ബന്തടുക്ക, ഒളിക്കപ്പതാലിൽ ഹൗസിലെ നസീമ റഷീദ് (41)ന്റെ പരാതിയിൽ പടുപ്പ് സ്വദേശി പുളിക്കാൽ ഹൗസിൽ സോളി ജോസഫ് (52), മാണിമൂല സ്വദേശി കാവ്യാട് ഹൗസിലെ ജോസൂട്ടി മാത്യു(55), കൊല്ലം, കുളത്തുപ്പുഴ സ്വദേശി ഷീബ (46) എന്നിവർക്കെതിരെയാണ് കേസ്. 2018 സെപ്തംബർ മാസത്തിലെ അദ്യത്തെ ഞായറാഴ്ച മുതൽ വിവിധ തീയതികളിൽ നേരിട്ടും അക്കൗണ്ട് വഴിയും 38 ലക്ഷം രൂപ തട്ടിയെടുത്തു വഞ്ചിച്ചുവെന്നാണ് കേസ്. പണം തിരികെ ലഭിക്കുവാൻ ഇടനിലക്കാർ മുകേന യുവതി ശ്രമിച്ചെങ്കിലും ഒന്നും നടപ്പായില്ല , തുടർന്ന് പണം ചോദിക്കുമ്പോൾ പോയി കേസ് കൊടുക്കാനാണ് തട്ടിപ്പുകാർ പറയുന്നത് , കൂടിയാൽ രണ്ട് ദിവസം ജയിലിൽ കിടക്കേണ്ടി വരും എന്നല്ലാതെ ഒന്നും ചെയ്യാൻ സാധിക്കില്ലെന്ന് യുവതിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു .
ഇതോടെയാണ് യുവതി നടത്തിയ അന്വേഷണത്തിൽ സമാന രീതിയിലുള്ളതും വ്യത്യസ്തമായ തട്ടിപ്പുകൾ നിരന്തരം ചെയ്തു വരുന്ന സംഘമാണ് ഇതെന്ന് ബോധ്യപ്പെടുകയും വഞ്ചിക്കപ്പെട്ടതായി മനസിലായതോടെ പരാതി നൽകിയത്.