മംഗളൂരു :മത്സരത്തിലെ കാളയോട്ടക്കാരൻ നിഷാന്ത് ഷെട്ടി. നേരത്തെ ശ്രീനിവാസ ഗൗഡയാണ് കമ്പാള മത്സരത്തിൽ 100 മീറ്റർ 9.55 സെക്കൻറിൽ ഓടി റെക്കോർഡിട്ടത്. 143 മീറ്റർ 13.68 സെക്കൻറിലാണ് നിഷാന്ത് ഷെട്ടി ഓടിയെത്തിയത്. അത് 100 മീറ്ററിലാക്കി കണക്കാക്കിയാൽ അദ്ദേഹം ഓടിയത് 9.51 സെക്കൻറാണ്.
0.04 സെക്കൻറിൽ ശ്രീനിവാസ ഗൗഡയെ മറികടന്നിരിക്കുകയാണ് നിഷാന്ത് ഷെട്ടി. ഞായറാഴ്ച വെന്നൂരിൽ നടന്ന സൂര്യ – ചന്ദ്ര ജോദുകരെ കമ്പാള മത്സരത്തിലാണ് പുതിയ റെക്കോർഡ് പിറന്നിരിക്കുന്നത്. നേരത്തെ ശ്രീനിവാസ ഗൗഡയുടെ റെക്കോർഡ് രാജ്യാന്തര തലത്തിൽ തന്നെ ചർച്ചയായിരുന്നു.
അദ്ദേഹത്തിന് സായി എല്ലാവിധ പിന്തുണയും നൽകുമെന്ന് കേന്ദ്ര കായിക മന്ത്രി കിരൺ റിജിജു പ്രഖ്യാപിക്കുകയും ചെയ്തു. പിന്നീട് അദ്ദേഹത്തെ ട്രയിൽസിന് വിളിച്ചുവെങ്കിലും താൻ കമ്പാള മത്സരങ്ങളിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നായിരുന്നു ശ്രീനിവാസ ഗൗഡ പ്രതികരിച്ചത്.
ലോകത്തെ ഏറ്റവും വേഗതയുള്ള ഓട്ടക്കാരൻ ഉസൈൻ ബോൾട്ടിൻെറ റെക്കോർഡ് മറികടക്കുന്നതായിരുന്നു ശ്രീനിവാസ ഗൗഡയുടെ പ്രകടനം. കർണാടക സർക്കാർ അദ്ദേഹത്തിന് മൂന്ന് ലക്ഷം രൂപ സമ്മാനമായി നൽകിയിരുന്നു.