കാസർകോട് ബസ്സ് ബൈക്കിടിലിടിച്ച് യുവാവ് മരിച്ചു
കാസർകോട്:ബസ്സ് ബൈക്കിടിലിടിച്ച് യുവാവ് മരിച്ചു. ചെർക്കള – മുള്ളേരിയ റൂട്ടിൽ കോട്ടൂരിലാണ് അപകടം ബൈക്കിൽ സഞ്ചരിച്ച നീലേശ്വരം സ്വദേശി കാർത്തിക് (31) ആണ് മരിച്ചത്. രാവിലെ 8.45 ന് ആയിരുന്നു അപകടം.കാർത്തികിന്റെ പോക്കറ്റിൽ നിന്ന് ചുമട്ട് തൊഴിലാളി ആണെന്ന തിരിച്ചറിയൽ കാർഡ് ലഭിച്ചിട്ടുണ്ട്. നീലേശ്വരം പേരോളിലെ പുലവേന്ദ്രന്റെ മകനാണ് കാർത്തിക്. പൊലീസ് എത്തി മൃതദേഹം കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.