സർവ്വകാല റെക്കോർഡിൽ സ്വർണ്ണ വില;പവന് 45120 രൂപ
കൊച്ചി: സ്വർണ്ണ വില സർവ്വകാല റെക്കോർഡിൽ.പവന് 45120 രൂപയാണ് ഇന്ന്
രേഖപ്പെടുത്തിയത്.ഒരു ഗ്രാമിന്റെ വില 5,640 ആണ്.പശ്ചിമേഷ്യയിലെ യുദ്ധത്തെ തുടർന്ന് ക്രൂഡ് ഓയിൽ വില ഉയർന്നതോടെ സുരക്ഷിത നിക്ഷേപമായി ആളുകൾ വീണ്ടും സ്വർണ്ണത്തെ കാണാൻ തുടങ്ങിയതാണ് വില ഉയരാനുള്ള പ്രധാനകാരണമായി വിലയിരുത്തുന്നത്.വില ഉയർന്നതോടെ വിവാഹ ആവശ്യങ്ങൾക്ക് സ്വർണ്ണം വാങ്ങുന്ന സാധാരണക്കാർ കൂടുതൽ പ്രതിസന്ധിയിലായി.തുടർച്ചയായി മൂന്നാം ദിവസമാണ് സ്വർണ്ണ വില ഉയരുന്നത്.വിവാഹ സീസൺ സജീവമായ സമയത്താണ് വില റെക്കോർഡിൽ എത്തിയിരിക്കുന്നത്.അതേ സമയം ഇന്ത്യൻ ഓഹരി വിപണി തുടർച്ചയായ നാലാം ദിവസവും ഇടിവു രേഖപ്പെടുത്തി.ഇസ്രായേൽ-ഹമാസ് യുദ്ധമാണ് വിപണിയെ സാരമായി ബാധിച്ചിരിക്കുന്നത്.യുദ്ധം അവസാനിക്കുന്ന സൂചന ഇല്ലാതെ വന്നതോടെയാണ് വിപണിയിൽ ഇടിവ് രേഖപ്പെടുത്താൻ തുടങ്ങിയത്.