ചികില്‍സ നടത്തി കടബാധ്യത കയറി ജീവിതം താളം തെറ്റി, എന്‍ഡോസള്‍ഫാന്‍ ദുരിത പരിഗണന ലഭിച്ചില്ല, ഗൃഹനാഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതനായ ഗൃഹനാഥനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് മാലക്കല്ല് പൂക്കയം സ്വദേശി സജി ഉണ്ണംതറപ്പേല്‍ (52)ആണ് മരിച്ചത്. സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് ജീവനൊടുക്കിയതാണെന്നാണ് സംശയം. മാലക്കല്ല് പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. വ്യാഴാഴ്ച രാവിലെ വീട്ടുവളപ്പിലാണ് ബന്ധുക്കള്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. മാലക്കല്ലിനടുത്ത് മലയോര മേഖലയില്‍ സജിയുടെ ഉടമസ്ഥതയില്‍ ഒരു വസ്തുവുണ്ട്. ഇക്കാരണത്താല്‍ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കുള്ള സാമ്പത്തിക ധനസഹായമായ അഞ്ച് ലക്ഷം രൂപ ഇദ്ദേഹത്തിന് നിഷേധിച്ചിരുന്നു. ഇതിന് പുറമെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കുള്ള മരുന്ന് ജില്ലയില്‍ പലയിടത്തും ലഭ്യമാകാത്ത സ്ഥിതി രൂക്ഷമാക്കി. സജി മാനസിക വെല്ലുവിളിയും നേരിട്ടിരുന്നതായും വിവരമുണ്ട്. ചികില്‍സക്കായി ഒരുപാട് പണം ചെലവഴിച്ചിരുന്നു. സർക്കാരിൽ നിന്നും സാമ്പത്തിക സഹായം നിഷേധിച്ചതോടുകൂടിതസാമ്പത്തിക ബാധ്യത കൂടിയത് കൊണ്ടായിരിക്കാം ജീവനൊടുക്കിയതാവാമെന്നാണ് പ്രദേശത്ത് നിന്ന് ലഭിക്കുന്ന വിവരം. മൂന്ന് മക്കളുണ്ട്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.