കാഞ്ഞങ്ങാട് ഏഴ് റെസ്റ്റോറന്റുകളില്‍ നിന്ന് പഴകിയ ഭക്ഷണ പദാര്‍ഥങ്ങള്‍ പിടികൂടി,പിടിച്ചെടുത്തത് ഒരിക്കലും മനുഷ്യർ കഴിക്കാൻ പാടില്ലാത്ത പഴകിയ ഭക്ഷണപദാർത്ഥങ്ങൾ,എന്ന് വൈസ് ചെയർപേഴ്സൺ.
കാഞ്ഞങ്ങാട് നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ നഗരത്തിലെ വിവിധ ഭക്ഷണ ശാലകളില്‍ പരിശോധന നടത്തി. 12 ഹോട്ടെലുകളില്‍ നടത്തിയ പരിശോധനയില്‍ ഏഴ് റെസ്റ്റോറന്റുകളില്‍ നിന്ന് പഴകിയ ഭക്ഷണ പദാര്‍ഥങ്ങള്‍ പിടികൂടി നശിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു. കാഞ്ഞങ്ങാട് ബസ്റ്റാൻഡ് പരിസരത്തുള്ള ഹോട്ടൽ റഹ്മത്ത്, ചമ്പട്ടം വയലിലെ ടേസ്റ്റി ഹോട്ടൽ കൃഷ്ണ ഭവൻ ഹോട്ടൽ തോയമ്മലിലെ ഹോട്ടൽ ഐശ്വര്യ ആറങ്ങാടിയിലെ ഹോട്ടൽ പറമ്പത്ത് ഹോട്ടൽ തനിമ തെരുവത്തെ ഹോട്ടൽ ഗണേഷ് എന്നിവിടങ്ങളിൽ നിന്നാണ് ആരോഗ്യ വിഭാഗം പഴയ ഭക്ഷണം പിടികൂടിയത്. മനുഷ്യർക്ക് ഒരിക്കലും കഴിക്കാൻ പാടില്ലാത്ത രീതിയിലുള്ള ഭക്ഷണമായിരുന്നു പിടിച്ചെടുത്ത ഭക്ഷണ സാധനങ്ങളെ എന്നാണ് നഗരസഭ ചെയര്‍പേഴ്സണ്‍ കെ വി സുജാത അഭിപ്രായപ്പെട്ടത്.
പരിശോധനക്ക് ക്ലീന്‍ സിറ്റി മാനജര്‍ ഷൈന്‍ പി ജോസ് നേതൃത്വം നല്കി.പബ്ലിക് ഇന്‍സ്പെക്ടര്‍മാരായ ഷിജു കെ, ബിജു ആണൂര്‍, രൂപേഷ് പി ടി എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.ഉടമകള്‍ക്ക് പിഴ ഈടാക്കുന്നതിനായി നോട്ടീസ് നല്‍കിയിട്ടുണ്ട്.എന്നാൽ എത്ര മരണങ്ങൾ സംഭവിച്ചാലും എന്തൊക്കെ ശിക്ഷ നടപടികൾ കൈകൊണ്ടാലും ഇതൊന്നും ഞങ്ങളെ ബാധിക്കുന്ന വിഷയമല്ല എന്നുള്ളതാണ് ചിലരുടെ ചിന്ത . അത്രക്കാരെ നിയമ നടപടികളിലൂടെ ഒന്ന് തലോടി വിടുകയല്ല ചെയ്യേണ്ടത് ഇനി ഒരിക്കലും ഇത് ആവർത്തിക്കാനുള്ള സാഹചര്യം അവർക്ക് ഉണ്ടാകരുത് .