കാസർകോട് തിരുവനന്തപുരം വന്ദേ ഭാരത് എക്സ്പ്രസ് ഇന്നു വൈകും
കാസർകോട്: തിരുവനന്തപുരത്തു നിന്ന് എത്തേണ്ട ട്രെയിൻ വൈകി ഓടുന്നതിനാൽ ടി നമ്പർ 20633 കാസർകോട് നിന്ന് തിരുവനന്തപുരം സെൻട്രൽ വരെയുള്ള വന്ദേ ഭാരത് എക്സ്പ്രസ് ഒന്നരമണിക്കൂർ വൈകിമാത്രമേ പുറപ്പെടൂവെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. ഇന്ന് ചൊവ്വാഴ്ച ഉച്ചയ്ക്ക് 14.30-ന് കാസർകോടുനിന്ന് പുറപ്പെടേണ്ട ട്രെയിൻ വൈകീട്ട് 4.15 നു പുറപ്പെടും.