വധശ്രമക്കേസ് അന്വേഷിക്കാനെത്തിയ പോലീസ് വീടിനുള്ളില്‍ കണ്ടത് എം.ഡി.എം.എ ; രണ്ടുപേര്‍ അറസ്റ്റില്‍
പാലക്കാട്: വധശ്രമക്കേസുമായി ബന്ധപ്പെട്ട് അന്വേഷണത്തിനിടെ ചാലിശ്ശേരിയില്‍നിന്ന് മയക്കുമരുന്ന് സംഘത്തെ പോലീസ് പിടികൂടി. കുന്നംകുളത്തെ വധശ്രമക്കേസില്‍ ഉള്‍പ്പെട്ട പെരുമ്പിലാവ് സ്വദേശി ലിഷോയി (29), ചാലിശ്ശേരി ആലിക്കരസ്വദേശി മുഹമ്മദ് ഷെറിന് (24) എന്നിവരെയാണ് പോലീസ് അറസ്റ്റുചെയ്തത്. ഇവരില്‍നിന്ന് 63.6 ഗ്രാം എം.ഡി.എം.എ., 19.5 ഗ്രാം കഞ്ചാവ് എന്നിവ പിടികൂടി. കുന്നംകുളം, ചാലിശ്ശേരി സ്റ്റേഷനുകളിലെ പോലീസ് ഇന്‍സ്പെക്ടര്‍മാരുടെ നേതൃത്വത്തിലുള്ള സംഘമാണ് മയക്കുമരുന്നും കഞ്ചാവും പിടികൂടിയത്.
പോലീസ്സംഘത്തെ കണ്ടതോടെ വീട്ടിലുണ്ടായിരുന്ന പ്രതി പുറത്ത് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. പിടിച്ചെടുത്ത മയക്കുമരുന്നുകള്‍ക്ക് ലക്ഷങ്ങളുടെ വില വരുന്നതാണ്. ഇവര്‍ നിരവധി മോഷണക്കേസുകളിലും അടിപിടിക്കേസുകളിലും പ്രതികളാണെന്നും പോലീസ് പറഞ്ഞു