മകന്റെ മരണ വാര്‍ത്ത അറിഞ്ഞതിന് പിന്നാലെ കുഴഞ്ഞ് വീണ അമ്മയും മരിച്ചു
കാസർകോട്:ചികിത്സയിലായിരുന്ന മകൻ മരിച്ച വിവരമറിഞ്ഞ് കുഴഞ്ഞ് വീണ അമ്മയും മരിച്ചു.കാസർകോട് ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന തളങ്കര കൊറക്കോട് നാഗർക്കട്ട സ്വദേശിയും ജില്ലാ പഞ്ചായതിലെ ഓഫീസ് അസിസ്റ്റന്റ് ജീവനക്കാരനുമായിരുന്ന മഞ്ജുനാഥൻ (36) ആണ് കാസർകോട് ജനറൽ ആസ്പത്രിയിൽ കരൾ സംബന്ധമായ അസുഖത്തിന് ചികിത്സയിൽ കഴിഞ്ഞിരുന്നത്. ഞായറാഴ്ച വൈകീട്ടോടെ മഞ്ജുനാഥൻ മരിച്ചു.മകന്റെ മരണ വിവരം ആശുപത്രി അധികൃതർ അമ്മയെ അറിയിച്ചു. അൽപം കഴിഞ്ഞതോടെ അമ്മ സുന്ദരി (56) ആശുപ്രതി വരാന്തയിൽ കുഴഞ്ഞു വീഴുകയായിരുന്നു.
ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭർത്താവ്: പരേതനായ സജീവ മണിക്കൂറുകളുടെ വ്യത്യാസത്തിൽ അമ്മയും മകനും മരിച്ചത് നാട്ടുകാർക്കും പരിചയക്കാർക്കും വേദനയായി.ഇരുവരുടെയും സംസ്കാര ചടങ്ങുകൾ ഇന്ന് നടക്കും.