മൃതദേഹമെത്തിച്ച് മടങ്ങിയ ആംബുലൻസ് കാറുമായി കൂട്ടിയിടിച്ചു;ഡ്രൈവർമാർക്ക് പരിക്ക്
കാസർകോട്: ദേശീയപാത പെരിയ ചാലിങ്കാലിൽ ആംബുലൻസും കാറും കൂട്ടിയിടിച്ച് ഇരു
വാഹനങ്ങളിലെയും ഡ്രൈവർമാർക്ക് പരിക്ക്. കാലിന് ഗുരതരമായി പരിക്കേറ്റ ആംബുലൻസ് ഡ്രൈവർ ചാലിങ്കാൽ സ്വദേശി സുകേഷിനെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെ ചാലിങ്കാൽ രാവണേശ്വരം റോഡിലാണ് അപകടം. രോഗിയെ ഇറക്കിയ ശേഷം കുറ്റിക്കോലിൽ നിന്ന് കാഞ്ഞങ്ങാട്ടേക്ക് വരികയായിരുന്ന ഡിവൈഎഫ്ഐ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റിയുടെ ആംബുലൻസ് കാഞ്ഞങ്ങാട് ഭാഗത്ത് നിന്നും വരികയായിരുന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഇരുവാഹനങ്ങളുടെയും മുൻഭാഗം പാടെ തകർന്നു. കാർ ഓടിച്ച കാസർകോട് സി.പി.സിആർ.ഐ ഉദ്യോഗസ്ഥനെയും ആശുപ്രതിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ബേക്കൽ പൊലീസ് കേസെടുത്തു.