ആദ്യം തന്നെ പറഞ്ഞതാണ് കൂലിപ്പണിയല്ലാത്ത മറ്റൊന്നും അറിയില്ലെന്ന്, വാർഡിലെ വോട്ടർമാർ പരിഹസിക്കുന്നു, പാർട്ടി അവഗണിക്കുന്നു; മൊഗ്രാൽപുത്തൂരിലെ എസ്ഡിപിഐ പഞ്ചായത്തംഗം രാജിവച്ചു.
കാസർകോട്:SDPI ഗ്രാമ പഞ്ചായത്ത് മെമ്പർ രാജിവെച്ചു.. മൊഗ്രാൽ പുത്തൂർ പഞ്ചായത്തിലെ 14ആം വാർഡ് SDPI മെമ്പർ ദീക്ഷിത് കല്ലങ്കൈയാണ് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി മുമ്പാകെ രാജി സമർപ്പിച്ചത്. കാസർകോട് നിയോജക മണ്ഡലത്തിലെ ഏക പഞ്ചായത്ത് മെമ്പർ കൂടി ആയിരിന്നു ദീക്ഷിത്. പൊതുപ്രവർത്തനത്തിൽ പരിചയമില്ലാതെയും, നാട്ടുകാരൻ അല്ലാത്ത തന്നെ സ്ഥാനാർത്ഥിയായി നിർത്തുമ്പോൾ എല്ലാ പിന്തുണയും ഉണ്ടാവുമെന്ന് പാർട്ടി പറഞ്ഞിരുന്നെങ്കിലും, എന്നാൽ താൻ തെരഞ്ഞെടുക്കപ്പെട് മൂന്നുവർഷത്തോളമായിട്ടും 14 വാർഡിൽ കാര്യമായ ഒരു പ്രവർത്തനവും നടത്താൻ എനിക്ക് സാധിച്ചിട്ടില്ല, പഞ്ചായത്തിന്റെ മറ്റു വാർഡുകളിൽ നല്ല പ്രവർത്തനം നടത്തുമ്പോൾ എന്റെ വാർഡിൽ വികസനമില്ലാത്തത് നാട്ടുകാർക്കിടയിൽ എനിക്കെതിരെ വലിയ പ്രതിഷേധം ഉണ്ടായി , എന്റെ വാർഡിൽ എന്നെ ജയിപ്പിച്ച SDPI പാർട്ടി ക്ക് എന്നെ സഹായിക്കാനോ, പിന്തുണ നൽകാനോ സാധിക്കുന്നില്ല, ജന പക്ഷത്ത് നിന്ന് പ്രവർത്തിക്കാൻ SDPI ക്ക് കഴിയുന്നില്ല, പുറത്ത് കാണിക്കുന്ന ബഹളമല്ലാതെ നാടിന്റെ ആവശ്യത്തിൽ സമ്മർദ്ദമാവാൻ അവർക്ക് സാധിക്കുന്നില്ല അത് കൊണ്ട് തന്നെ SDPI മെമ്പറായി തുടരുന്നതിൽ അർത്ഥമില്ലാത്തത് കൊണ്ടാണ് രാജി വെക്കുന്നതെന്നും ദീക്ഷിത്ത് കല്ലൻകൈ അറിയിച്ചു.