പ്രശസ്ത ചലച്ചിത്ര നിർമാതാവും,എഐസിസി അംഗവും മാതൃഭൂമി ഡയറക്ടറുമായ പി.വി ഗംഗാധരൻ അന്തരിച്ചു
കോഴിക്കോട്: പ്രശസ്ത ചലച്ചിത്ര നിർമാതാവും,എഐസിസി അംഗവും മാതൃഭൂമി ഡയറക്ടറുമായ പി.വി ഗംഗാധരൻ(80) അന്തരിച്ചു.ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. കഴിഞ്ഞ മൂന്ന് ദിവസമായി ആശുപത്രിയിലായിരുന്നു. ഇന്ന് രാവിലെയാണ് ഹൃദയാഘാതമുണ്ടായത്. 1977 ൽ സുജാത എന്ന മലയാള സിനിമയാണ് പി.വി ഗംഗാധരൻ നിർമിച്ച ആദ്യ ചിത്രം. പിന്നീട് നിരവധി സിനിമകൾ പി.വി ഗംഗാധരന്റെ ഉടമസ്ഥതയിലുള്ള ഗൃഹലക്ഷ്മി പ്രോഡക്ഷൻസ് നിർമ്മിച്ചു.കെ.എസ്.യുവിലൂടെ കോൺഗ്രസ്സിൽ എത്തിയ അദ്ദേഹം രാഷ്ട്രീയത്തിലും സജീവമായിരുന്നു.2011 ൽകോഴിക്കോട് നോർത്ത് മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് കോൺഗ്രസ്സ് സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു. അങ്ങാടി, കാറ്റത്തെ കിളിക്കൂട്, ഒരു വടക്കൻ വീരഗാഥ, അദ്വൈതം, തൂവൽക്കൊട്ടാരം എന്ന് സ്വന്തം ജാനകിക്കുട്ടി, വീണ്ടും ചില വീട്ടുകാര്യങ്ങൾ (1999) കൊച്ചു കൊച്ചു സന്തോഷങ്ങൾ (2000) ശാന്തം (2000) അച്ചുവിന്റെ അമ്മ (2005) യെസ് യുവർ ഓണർ (2006) നോട്ട്ബുക്ക് (2006) എന്നിങ്ങനെ നിരവധി ഹിറ്റ് ചിത്രങ്ങൾ നിർമിച്ചിട്ടുണ്ട്.പ്രമുഖവ്യവസായിയും സ്വാതന്ത്ര്യസമരസേനാനിയുമായ പരേതനായ പി.വി. സാമിയുടെയും മാധവിസാമിയുടെയും മകനായി 1943-ൽ കോഴിക്കോടായിരുന്നു ജനനം. പി.വി. ഷെറിൻ ആണ് ഭാര്യചലച്ചിത്ര നിർമാണക്കമ്പനി എസ്ബിന്റെ സാരഥികളായ ഷെനുഗ, ഷെ ഗ്ന, ഷെർഗ എന്നിവർ മക്കളാണ്. മാതൃഭൂമി മാനേജിങ് എഡിറ്റർ പി.വി. ചന്ദ്രൻ ജ്യേഷ്ഠ സഹോദരനാണ്.