മംഗല്പാടി പഞ്ചായത്തില്‍ അസിസ്റ്റന്റ് ഡയറക്ടറെ പൂട്ടിയിട്ടു
മംഗല്പാടി പഞ്ചായത്തിലെ ഉദ്യോഗസ്ഥരുടെ അഭാവം പരിഹരിക്കുന്നതിനായി പരിശോധനയ്ക്കെത്തിയ പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടറെ വാര്‍ഡ് അംഗങ്ങള്‍ പൂട്ടിയിട്ടു. കഴിഞ്ഞ നാല് മാസമായി ഉദ്യോഗസ്ഥരുടെ അഭാവത്തില്‍ പഞ്ചായത്തിന്റെ പ്രവര്‍ത്തനം താളം തെറ്റിയതോടെ വലിയ പ്രതിഷേധമാണ് നടക്കുന്നത്. ഇതിന്റെ ഭാഗമായാണ് അസിസ്റ്റന്റ് ഡയറക്ടര്‍ സുമേഷ് പഞ്ചായത്ത് സന്ദര്‍ശിച്ചത്.