കണ്ണൂർ വിമാനത്താവളത്തിൽ 49.64 ലക്ഷം രൂപയുടെ സ്വർണവുമായി കാസർകോട് സ്വദേശി പിടിയിൽ
മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരനിൽനിന്ന് 49.64 ലക്ഷം രൂപയുടെ സ്വർണം കസ്റ്റംസ് പിടിച്ചു. ദുബായിൽനിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ കാസർകോട് കളനാട് സ്വദേശി അബ്ദുൾ റഷീദിൽനിന്നാണ് 841.5 ഗ്രാം സ്വർണം പിടിച്ചത്. കാർട്ടൺ ബോക്സിൽ മിശ്രിതരൂപത്തിലുള്ള സ്വർണം ഒട്ടിച്ചനിലയിലായിരുന്നു.
കസ്റ്റംസ് അസി. കമ്മിഷണർ സുബ്രഹ്മണ്യൻ, സൂപ്രണ്ടുമാരായ ഗീതാകുമാരി, സുമിത്കുമാർ, ദീപക്കുമാർ, ഇൻസ്പെക്ടർമാരായ അനുപമ, രവി രഞ്ജൻ, രവിചന്ദ്ര, സിലീഷ്, ഹവിൽദാർ ഗിരിഷ് ബാബു എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന.