ഭര്‍തൃമതിയെ ഫോണിലൂടെ നിരന്തരം ശല്യം ചെയ്തുവെന്നാരോപിച്ച് യുവാവിന് മര്‍ദ്ധനം:
കേസില്‍ നാലു പേര് അറസ്റ്റില്‍
ഭർതൃമതിയെ ഫോണിൽ നിരന്തരം ശല്യപ്പെടുത്തിയെന്ന് ആരോപിച്ച് മൊബൈൽ കടയിലെ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചതായി പരാതി. തടയാൻ ചെന്ന പിതാവിനും മർദ്ദനം ,നാലുപേർ അറസ്റ്റിൽ
കാസര്‍കോട്: യുവാവിനെ മൊബൈല്‍ കടയില്‍ നിന്നും പിടിച്ച് വലിച്ച് കാറില്‍ തട്ടികൊണ്ടു പോയി മര്‍ദിച്ചെന്ന കേസില്‍ നാലു പേർ അറസ്റ്റിൽ. കാസര്‍കോട് പൊലീസ് സ്റ്റേഷന് പരിധിയിലെ എ ശാനവാസ് (38), എഎം അബ്ദുല്‍ മനാഫ് (42), എഎ മുഹമ്മദ് റിയാസ് (34), കെഎസ് മുഹമ്മദ് റിയാസ് (25), എന്നിവരെയാണ് ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്.
വിദ്യാനഗര്‍ മുട്ടത്തോടി മിനി സ്റ്റേഡിയത്തിന് സമീപത്തെ സംല മന്‍സിലില്‍ എഎം അബൂബകറിന്റെ മകന് സവാദി(30)നെയാണ് നാലംഗ സംഘം കെഎല്‍ 58 എജി 1178 നമ്പര്‍ സ്വിഫ്റ്റ് കാറില്‍ തട്ടികൊണ്ടുപോയി മർദിച്ചത്. ചൊവ്വാഴ്ച വൈകിട്ട് നാല് മണിയോടെയാണ് സംഭവം. ഭർതൃമതിയെ ഫോണിൽ നിരന്തരം ശല്യം ചെയ്തു എന്ന് ആരോപിച്ചാണ് മർദ്ദനം ഉണ്ടായത് .തട്ടികൊണ്ടുപോയ യുവാവിനെ അണങ്കൂരിലെ പാറപ്രദേശത്ത് വെച്ച് മർദിച്ചുവെന്നും തടയാന്‍ ശ്രമിച്ചപ്പോള്‍ പിതാവ് അബൂബകറിനെയും അടിച്ചു പരിക്കേല്പ്പിച്ചിരുന്നുവെന്നുമാണ് പരാതിയിൽ പറയുന്നത്. വിവരമറിഞ്ഞ് പൊലീസ് കുതിച്ചെത്തി യുവാവിനെ മോചിപ്പിച്ചു. കൂട്ടം കൂടിയവരെ പിരിച്ചുവിടാന്‍ ലാതിയും വീശി. സംഘര്‍ഷത്തിനിടെ ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ കാലിന് പരിക്കേറ്റു .എല്ല് പൊട്ടിയതായുള്ള സംശയത്തെ തുടര്‍ന്ന് ഉദ്യോഗസ്ഥനെ ജെനറല്‍ ആശുപത്രിയില്‍ എക്സ് റേ പരിശോധനയ്ക്ക് വിധേയമാക്കി.
അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും. ഐപിസി 365, 341, 323, 34 വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. പ്രതികളിൽ മൂന്നുപേർ നേരത്തെ തട്ടിക്കൊണ്ടുപോകൽ ബ്ലാക്ക് മയിൽ എൻഡിപിഎസ് കേസുകളിലെ പ്രതികളാണ്.
കാസര്‍കോട് ടൗണ്‍ സിഐ അജിത്കുമാര്‍, എസ്ഐ ചന്ദ്രന്, എഎസ്ഐ ബാബു എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.