വെള്ളരിക്കുണ്ട് താലൂക്ക് വിജിലന്‍സ് സമിതി യോഗം ചേര്‍ന്നു
വെള്ളരിക്കുണ്ട് താലൂക്ക് ഭക്ഷ്യോപദേശ വിജിലന്‍സ് സമിതി വെള്ളരിക്കുണ്ട് താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. കേന്ദ്ര ഭക്ഷ്യ ഭദ്രതാ നിയമം 2013 പ്രകാരം രൂപികൃതമായിട്ടുള്ളതാണ് ഈ വിജിലന്‍സ് സമിതി. താലൂക്കിലെ മുഴുവന്‍ എം.എല്‍.എമാരും , പഞ്ചായത്ത് പ്രസിഡണ്ട് മാരും , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്, റവന്യൂ, സിവില്‍ സപ്ലൈസ്, ലീഗല്‍ മെട്രോളജി, പൊതു വിദ്യാഭ്യാസം, ഭക്ഷ്യ സുരക്ഷ, സാമൂഹ്യക്ഷേമം എന്നീ വകുപ്പ് പ്രതിനിധികളും , ഭക്ഷ്യ സുരക്ഷ / ഉപഭോക്തൃ കാര്യം, വനിത ക്ഷേമം, എന്നി മേഖലകളില്‍ പ്രവര്‍ത്തിക്കുന അനൗദ്യോഗിക അംഗങ്ങളും ചേര്‍ന്നതാണ് ഈ സമിതി.
റേഷന്‍ വിതരണം , സ്കൂളുകളിലെ ഉച്ച ഭക്ഷണം, അങ്കണവാടികളിലെ ഭക്ഷണ വിതരണം, ഓപ്പണ്‍ മാര്‍ക്കറ്റ് എന്നിവ സംബന്ധിച്ച് ആവശ്യമായ ഇടപെടലുകള്‍ നടത്തുക നിര്‍ദേശങ്ങള്‍ നല്‍കുക എന്നതാണ് സമിതിയുടെ പ്രധാന ചുമതല.
യോഗത്തില്‍ സമിതി ചെയര്മാന് സബ്- കളക്ടര്‍ സൂഫിയാന് അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. സമിതി കണ്‍വീനറായ താലൂക്ക് സപ്ലൈ ഓഫീസര്‍ ടി.സി.സജീവന് സ്വാഗതം പറഞ്ഞു.
റേഷന്‍ വിതരണം, മുന്‍ഗണന കാര്‍ഡുകള്‍ക്കുള്ള അപേക്ഷകള്‍, എ.എ. വൈ കാര്‍ഡുകള്‍ക്ക് പുഴുക്കലരി കൂടുതലായി ലഭിക്കേണ്ടത്, അങ്കണവാടികളിലേക്കുള്ള ഭക്ഷണ വിതരണം, സപ്ലൈകോ ഔട്ലറ്റുകളുടെ പ്രവര്‍ത്തനം എന്നിവ സംബന്ധിച്ച് ചര്‍ച്ച നടന്നു. താലൂക്കില്‍ ഒരാഴ്ച്ചയ്ക്കകം 65 കുടുംബങ്ങള്‍ക്ക് എ.എ.വൈ കാര്‍ഡുകള്‍ അനുവദിക്കുമെന്ന് ടി.എസ്.ഒ. യോഗത്തില്‍ അറിയിച്ചു. കൂടാതെ മുന്‍ഗണന കാര്‍ഡുകള്‍ക്കുള്ള ഓണ്‍ ലൈന്‍ അപേക്ഷ ഒക്ടോബര്‍ 20 വരെ സ്വീകരിക്കുമെന്നും അറിയിച്ചു. റോഡരികില്‍ വില്പന നടത്തുന്ന കരിമ്പിന് ജൂസ്, അവില് മില്‍ക്ക് എന്ന് വയില്‍ ഗുണനിലവാരം കുറഞ്ഞ ഐസ് ചേര്‍ക്കുന്നതിനെ പറ്റി സമിതി അംഗം പി. ടി.നന്ദകുമാര്‍ പരാതി അറിയിച്ചു. ഇക്കാര്യം നടപടി ക്കായി ഭക്ഷ്യ സുരക്ഷാ വകുപ്പിനെ അറിയിക്കാന്‍ തിരുമാനമായി.
കൂടാതെ മത്സ്യം കയറ്റിയ ലോറികളില്‍ നിന്നും മലിന ജലം റോഡുകളിലേക്ക് തുറന്നു വിടുന്നതും നന്ദകുമാര്‍ പരാതിയായി അറിയിച്ചു.- ഇക്കാര്യം നടപടി ക്കായി ഗതാഗതം, പോലീസ് എന്നി വകുപ്പുകളെ അറിയിക്കും.
ഈസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജോസഫ് മുത്തോളി, വെസ്റ്റ് എളേരി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.സി.ഇസ്മയില്‍, എക്സ് എം.എല്‍.എ. എം.കുമാരന് വിവിധ പഞ്ചായത്തുകളെ പ്രതിനിധീകരിച്ച് പി.ഗോപാലകൃഷ്ണന് , സി.എച്ച്.അബ്ദുള്‍ നാസര്‍, പരപ്പ ബ്ലോക് പഞ്ചായത്തിനെ പ്രതിനിധീകരിച്ച് എ.വി.രാജേഷ് എന്നിവരും
വിവിധ രാഷ്ടിയ പാര്‍ട്ടികളെ പ്രതിനിധികരിച്ച് ബിജു തുളിശ്ശേരി , രാഘവന് കൂലേരി, എ.ടി.എസ്.ഒ. ജയന് എന്‍ പണിക്കര്‍, എളേരി റേഷനിംഗ് ഇന്‍സ്പെക്ടര്‍ ജാസ്മിന് കെ. ആന്റെണി , സിനിയര്‍ ക്ലര്‍ക്ക് സി.എം.ദിനേഷ് കുമാര്‍ , വിശാല്‍ ജോസ് , എ.രാധ, വി. വി.ജിഷ്ണു , സി. കെ. മധു എന്നിവരും ലീഗല്‍ മെട്രോളജി ഇന്‍സ്പെക്ടര്‍ എം.രതീഷ്, വിവിധ വകുപ്പുകളെ പ്രതിനിധീകരിച്ച് പി.ജിനി, ജിന്റുേ ജാസ്, എ.ദിലീഷ്, പി. സി.സുമ, എന്നിവരും പങ്കെടുത്തു.