കണ്ണൂരില്‍ വന്‍ സ്വര്‍ണവേട്ട; കാസർകോട് സ്വദേശിയടക്കം രണ്ടുപേർ പിടിയിൽ
കണ്ണൂര്‍ വിമാനത്താവളത്തില്‍ ഒരു കോടി എട്ട് ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടികൂടി. 1829 ഗ്രാം സ്വര്‍ണവുമായി രണ്ട് യാത്രക്കാര്‍ പിടിയില്‍. കാസര്‍ഗോഡ് സ്വദേശി അബ്ദുള്‍ നിഷാര്‍ , വടകര സ്വദേശി മഹമ്മൂദ് എന്നിവരാണ് പിടിയിലായത്.