മുളിയാറില്‍ കേരളോത്സവം കലാമത്സരങ്ങള്‍ ഒക്ടോബര്‍ 15ന്
മുളിയാര്‍ ഗ്രാമപഞ്ചായത്ത് തല കേരളോത്സവം 2023ന്റെ ഭാഗമായുള്ള കലാമത്സരങ്ങള്‍ ഒക്ടോബര്‍ 15ന് ബോവിക്കാനം ബി.എ.ആര്.എച്ച്.എസ് സ്കൂളില്‍ നടത്തും. കായിക മത്സരങ്ങള്‍ ഇരിയണ്ണി ജി.വി.എച്ച്.എസ് സ്കൂളില്‍ ഒക്ടോബര്‍ 14ന് ശനിയാഴ്ച്ചയും, 13ന് വെള്ളിയാഴ്ച്ച നെക്രംപാറയില് വടംവലി മത്സരവും, 11ന് ബുധനാഴ്ച്ച ഫുട്ബോള്‍ മാസ്തികുണ്ട് ഗ്രൗണ്ടിലും, 10ന് ചൊവ്വാഴ്ച്ച ഷട്ടില്‍ ബാഡ്മിന്റണും നടത്തും. ഗെയിംസ് ഇനങ്ങളായ ക്രിക്കറ്റ്, ഫുട്ബോള്‍, വോളിബോള്‍, കബഡി, ചെസ്സ് എന്നിവ പൂര്‍ത്തീകരിച്ചു.