വാഹനത്തില്‍ വച്ച് ഹൃദയാഘാതം;മലയാളി യുവാവ് സൗദിയിൽ മരിച്ചു
റിയാദ്: ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ച മലയാളി
യുവാവ് സൗദിയിൽ മരിച്ചു. കൊല്ലം കരുനാഗപ്പള്ളി സ്വദേശി ഷെഫി റഹീം (36)
ആണ് മരിച്ചത്. റിയാദ് വിമാനത്താവളത്തിൽ ആളെ എത്തിച്ച ശേഷം
താമസസ്ഥലത്തേക്ക് മടങ്ങവെയാണ് ഹൃദയാഘാതം സംഭവിച്ചത്. ഉടൻ തന്നെ
റിയാദിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിടെ വച്ച് മരണം
സഭവിക്കുകയായിരുന്നു. റിയാദിലെ ഒരു ട്രാവൽ ഏജൻസിയിൽ
ജീവനക്കാരനായിരുന്നു. ഷെഫി റഹീം നേരത്തെ ജിദ്ദയിലും ദുബായിയിലും
ജോലി ചെയ്തിട്ടുണ്ട്. ഭാര്യ സമിത അസീസ് രണ്ട് മക്കളുണ്ട്.