കാറിൽ കത്തിയുമായി സഞ്ചാരം; മൂന്നംഗ സംഘം കാസർകോട് പൊലീസിന്റെ പിടിയിൽ
കാസർകോട്: സംശയകരമായ സാഹചര്യത്തിൽ കത്തിയുമായി കാറിൽ സഞ്ചരിച്ച സംഘം പൊലീസിന്റെ പിടിയിലായി . തളങ്കര ബാങ്കോട്ടെ മനാസ് (42) തെരുവത്തെ ഷക്കീൽ ഖാൻ(37) തളങ്കരയിലെ മുഹമ്മദ് ഹനീഫ എന്നിവരെയാണ് കഴിഞ്ഞ ദിവസം രാത്രി അശോക് നഗറിൽ വച്ചു ടൗൺ പൊലീസ് ഇൻസ്പെക്ടർ പി. അജിത്ത് കുമാറും സംഘവും അറസ്റ്റു ചെയ്തത്. ഇവർ സഞ്ചരിച്ച കാർ കസ്റ്റഡിയിലെടുത്തു.ആയുധങ്ങളും പിടിച്ചെടുത്തു.നഗരത്തിൽ ഒരു സംഘം ആൾക്കാൾ പക്ഷം തിരിഞ്ഞ് ഏറ്റുമുട്ടുന്നതായുള്ള വിവരം അറിഞ്ഞാണ് പൊലീസ് സംഘം എത്തിയത്. അപ്പോഴേക്കും അക്രമത്തിലേർപ്പെട്ടവർ സ്ഥലം വിട്ടിരുന്നു. തുടർന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പെട്രോളിംഗ് നടത്തുന്നതിനിടയിലാണ് മൂന്നു പേരെയും കാറിൽ സംശയകരമായ സാഹചര്യത്തിൽ പിടികൂടിയത്. മറ്റു രണ്ടു പേർ ബൈക്കിൽ രക്ഷപ്പെട്ടതായും പൊലീസ് കണ്ടെത്തി.ഇവർക്കായുള്ള തിരച്ചിൽ തുടരുകയാണ്.