പുതുപ്പള്ളിയിൽ എം.എൽ.എ ഓഫീസ് തുറന്ന് ചാണ്ടി ഉമ്മൻ
പുതുപ്പള്ളി: ചാണ്ടി ഉമ്മൻ പുതുപ്പള്ളിയിൽ എം.എൽ.എ ഓഫീസ് തുറന്നു. പുതുപ്പള്ളിയിൽ എം.എൽ.എ ഓഫീസ് ഇല്ലെന്ന രാഷ്ട്രീയ ആരോപണത്തിന് ഇതോടെ പരിഹാരമാകുമെന്നാണ് പ്രതീക്ഷ. താമസിക്കുന്നതിനും ആളുകളെ കാണുന്നതിനും പുതുതായി വാടകയ്ക്ക് എടുത്ത വീട്ടിൽ സൗകര്യമുണ്ട്. അര നൂറ്റാണ്ടിനു ശേഷമാണ് പുതുപ്പള്ളിയിൽ എം.എൽ.എ ഓഫീസ് പ്രവർത്തിക്കുന്നത്.
പുതുപ്പള്ളി – കറുകച്ചാൽ റോഡിൽ ചാലുങ്കൽപ്പടിയിലാണ് പുതിയ ഓഫീസ്.പുതിയ വാടക കെട്ടിടത്തിലായിരിക്കും ഇനി ചാണ്ടി ഉമ്മൻ എം.എൽ.എ താമസിക്കുന്നതും ഓഫീസായി ഉപയോഗിക്കുകയും ചെയ്യുക. കരോട്ടുവള്ളക്കാല കുടുംബ വീട്ടിലായിരുന്നു ഉമ്മൻ ചാണ്ടി ആളുകളെ കണ്ടിരുന്നത്.