കാഞ്ഞങ്ങാട്: അജാനൂര്‍ പഞ്ചായത്ത് ഓഫീസിന് തലവേദന സൃഷ്ടിക്കുന്ന സീനിയര്‍ ക്ലര്‍ക്ക് പവിത്രന് സമാനമായ പരാതികളില്‍ സ്ഥലം മാറ്റപ്പെട്ടവ്യക്തി.മെഗ്രാല്‍ പുത്തൂര്‍ പഞ്ചാത്ത് ഓഫീസില്‍ ജോലി നോക്കിയിരുന്ന പവിത്രനെ നാട്ടുകാര്‍ക്ക് തലവേദനയായതിനെതുടര്ന്നാണ് അജാനൂരിലേക്ക് മാറ്റിയത്. മെഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തില്‍ കെട്ടിട നിര്‍മ്മണ വിഭാഗത്തില്‍ ജോലി നോക്കിയിരുന്ന പവിത്രന് കണ്ണൂര്‍ ജില്ലയിലെ പെരിയാരംസ്വദേശിയാണ്. ഇദ്ദേഹത്തെക്കുറിച്ചുള്ള പരാതികള്‍ കൊണ്ട് പൊറുതിമുട്ടിയപ്പോഴാണ് എന്‍എനെല്ലിക്കുന്ന് എം.എല്‍.എയുടെ ഇടപെടലിനെ തുടര്‍ന്ന് അജാനൂരിലേക്ക് സ്ഥലം മാറ്റിയത്.ഓഫീസിലെത്തുന്നവരോട് പരുഷമായി പെരുമാറുന്ന ഉദ്യോഗസ്ഥനെതിരെ നിരവധി പരാതികളാണ് നാട്ടുകാര്‍ക്കിടയിലുള്ളത്. രണ്ടുദിവസം മുമ്പാണ് റിട്ടയേഡ് ഉദ്യോഗസ്ഥനായ വെള്ളിക്കോത്തെ നാരായണനോട് പവിത്രന് അപമരാദ്യയായി പെരുമാറിയത്.പ്രസ്തുത സംഭവം നാരായണന് പഞ്ചായത്ത് അംഗങ്ങളെ ധരിപ്പിച്ചിരുന്നു. കേരളോത്സവത്തിന്റെ ഫണ്ട് ലഭിക്കാത്തിനെപ്പറ്റി പഞ്ചായത്ത് പ്രസിഡണ്ടിനോട് പരാതി പറഞ്ഞ വേലേശ്വരത്തെ സിപിഎം ലോക്കല്‍ കമ്മിറ്റിയംഗം ഷനിലിനെ പവിത്രന് ഫോണില്‍ വിളിച്ച് ഭീക്ഷണിപ്പെടുത്തിയതായും വ്യക്തമായിട്ടുണ്ട്.മോശം പെരുമാറ്റം കൊണ്ട് കുപ്രസിദ്ധനായ ഉദ്യോഗസ്ഥന് പഞ്ചായത്തംഗങ്ങളോട് പോലും തട്ടികയറിയതായി പരാതിയുണ്ട്.നാലുമാസം മുമ്പാണ് മെഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തില്‍ നിന്നും സ്ഥലം മാറ്റം വാങ്ങി അജാനൂര്‍ പഞ്ചായത്താഫീസില്‍ ചുമതല ഏറ്റെടുത്തത്.ഇദ്ദേഹംപഞ്ചായത്ത് കാര്യാലയത്തിന് തലവേദനയുണ്ടാക്കികൊണ്ടിരിക്കുകയാണെന്നാണ് നാട്ടുകാര്‍ പാരാതിപ്പെടുന്നത്.വിവിധ ആവശ്യങ്ങള്‍ക്കായി അജാനൂര്‍ പഞ്ചായത്താഫീസിലെത്തുന്ന ജനങ്ങളോട് കര്‍ക്കശമായും മര്യാദാരഹിതമായും പെരുമാറുന്ന ഉദ്യോഗസ്ഥനെതങ്ങള്ക്കും വേണ്ടെന്ന നിലപാടിലാണ് നാട്ടുകാര്‍.