സൗദിയിൽ വാഹനാപകടം;മലയാളി യുവാവ് മരിച്ചു
ഹായിൽ മലയാളി യുവാവ് സൗദിയിൽ വാഹനാപകടത്തിൽ മരിച്ചു. മലപ്പുറം കൊണ്ടോട്ടി കിഴിശ്ശേരി സ്വദേശി നയ്യാൻ സിദ്ദിഖിന്റെ മകൻ ജംഷീർ (30) മരിച്ചത്. ഹായിൽ പ്രവിശ്യയിലെ ഹുലൈഫയിൽ നടന്ന വാഹനാപകടത്തിൽപെട്ടാണ് മരണം. ആറാദിയയിൽ ബൂഫിയ ജീവനക്കാരനായിരുന്നു. ഹോം ഡെലിവറിക്കായി പോകുന്ന വഴിയിലാണ് അപകടം സംഭവിച്ചത്. സൗദി സ്വദേശി ഓടിച്ചിരുന്ന വാഹനവുമായി ജംഷീർ ഓടിച്ചിരുന്ന വാൻ കൂട്ടിയിടിക്കുകയായിരുന്നു. അപകടസ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിച്ചു. അൽ ഹൈത്ത് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഹായിൽ കബറടക്കുമന്ന് ബന്ധുക്കളും സ്പോൺസറും അറിയിച്ചു. മാതാവ്: ജമീല. ഭാര്യ: തസ്ലിം ബാനു. മൂന്ന് സഹോദരങ്ങളുണ്ട്.