അബദ്ധത്തില്‍ കയര്‍ കഴുത്തില്‍ കുടുങ്ങി; പ്ലസ് വണ്‍ വിദ്യാര്‍ഥി മരിച്ചു
കണ്ണൂര്‍: പേരാവൂരില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പേരാവൂര്‍ നമ്പിയോടിലെ പി വി രഞ്ജിനാ(16)ണ് മരിച്ചത്. ബുധനാഴ്ച (04.10.2023) വൈകുന്നേരമാണ് സംഭവം. വീട്ടിലെ കോവണിയിലുണ്ടായിരുന്ന കയര്‍ അബദ്ധത്തില്‍ കഴുത്തില്‍ കുടുങ്ങിയാണ് മരണം സംഭവിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
നമ്പിയോടിലെ ബാബു-ശോഭ ദമ്പതികളുടെ മകനാണ്. കാക്കയങ്ങാട് പാല ഹയര്‍സെകന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥിയാണ്. സഹോദരങ്ങള്‍: രാഗിന്‍രാജ്, രാഹുല്‍. പേരാവൂര്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റുമോര്‍ടം നടപടികള്‍ക്കായി ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.