കാസർകോട്: കുമ്പളയിൽ കാറും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്കേറ്റു. കുമ്പള വെൽഫയർ സ്കൂളിന് സമീപത്തെ താമസക്കാരനും കുമ്പള ഓട്ടോ സ്റ്റാന്റിലെ ഡ്രൈവറുമായ മുരളി(39)ക്കാണ് സാരമായി പരിക്കേറ്റത്.കാർ യാത്രികരായ മൂന്ന് പേർക്ക് നിസാര പരിക്കേറ്റിട്ടുണ്ട്. ഓട്ടോ ഡ്രൈവറെ മംഗളൂരുവിലെ സ്വകാര്യ ആസൂത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകിട്ട് മൂന്നരയോടെ കുമ്പള പള്ളിക്ക് സമീപത്താണ് അപകടം. ദിശ തെറ്റി വന്ന കാർ ഓട്ടോയുമായി കൂട്ടിയിടിക്കുകയായിരുന്ന അപകടത്തിൽ ഓട്ടോ പാടെ തകർന്നു.