വനിതാലീഗ് നേതാവിന്റെ മകൾ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി
തൃക്കരിപ്പൂർ: നവവധുവിനെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. വനിതാലീഗ് നേതാവും മുൻ തൃക്കരിപ്പൂർ പഞ്ചായത്തംഗവുമായ ഉടുമ്പുംന്തല പുനത്തിൽ ഹൗസിൽ ഷഹർബാന്റെ മകൾ ഷിഫാനത്ത്(21)നെയാണ് തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകീട്ട് വീടിന്റെ രണ്ടാംനിലയിലുള്ള മുറിയിലാണ് ഷിഫാനത്തിനെ ഫാനിൽ കെട്ടിതൂങ്ങിയ നിലയിൽ കണ്ടത്. മാതാവിന്റെ നിലവിളികേട്ട് ഓടിയെത്തിയ അയൽക്കാർ ഉടൻ ആശുപത്രിയിലേക്കെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. ഏതാനും മാസം മുമ്പാണ് ഷിഫാനത്തിന്റെ വിവാഹം നടന്നത്. ചന്തേര പൊലീസ് ഇൻക്വസ്റ്റ് നടത്തിയശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പരിയാരത്തെ കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.