സ്ത്രീകളെ മറയാക്കി സ്വര്‍ണക്കടത്ത്; നാല് മാസത്തിനിടെ പിടിയിലായത് 14 സ്ത്രീകള്‍
നാല് മാസത്തിനിടെ സ്വര്‍ണകടത്തിന് നെടുമ്പാശേരിയില്‍ കസ്റ്റംസിന്റെ പിടിയിലായത് 14 സ്ത്രീകള്‍. വിവിധ കേസുകളിലായി പിടികൂടിയത് അഞ്ചരകോടിയുടെ സ്വര്‍ണമാണ്. സാനിറ്ററി നാപ്കിനിലടക്കം ഒളിപ്പിച്ചാണ് സ്വര്‍ണക്കടത്ത്. 90ലക്ഷത്തിന്റെ സ്വര്‍ണവുമായി രണ്ട് സ്ത്രീകള്‍ കൂടി പിടിയിലായി. മലപ്പുറം സ്വദേശിനി ഉമൈബ, തൃശ്യൂര് സ്വദേശിനി റംലത്ത് എന്നിവരാണ് പിടിയിലായത്.