മുന്‍ഗണനേതര റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഒക്ടോബര്‍ 10 മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം
ഒഴിവാക്കല്‍ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെട്ടുവരാത്ത കുടുംബങ്ങളുടെ പൊതുവിഭാഗം റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണന (പി.എച്ച്.എച്ച് കാര്‍ഡ്) വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള അപേക്ഷ സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഓണ്‍ലൈന്‍ മുഖാന്തിരം മാത്രമേ സ്വീകരിക്കാന്‍ പാടുള്ളൂ. അതിനാല്‍ ജില്ലയില്‍ മുന്‍ഗണനാ വിഭാഗത്തില്‍ നിലവില്‍ വന്നിട്ടുള്ള ഒഴിവുകള്‍ നികത്തുന്നതിലേക്കായി അര്‍ഹരായ ( 1000 സ്ക്വയര്‍ ഫീറ്റ് വീട്, നാലു ചക്രം വാഹനം, ഒരു ഏക്കറിലധികം സ്ഥലം, ഏതെങ്കിലും ഒരെണ്ണം ഒഴിവാക്കല്‍ മാനദണ്ഡം ഉള്ളവരുടെ അപേക്ഷ സ്വീകരിക്കില്ല) മുന്‍ഗണനേതര റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഒക്ടോബര്‍ പത്ത് മുതല്‍ 20 വരെ ഓണ്‍ലൈനായി അപേക്ഷ നല്‍കാമെന്ന് കാസര്‍കോട് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.