കോഴിക്കോട് പുതിയ റീജിയണല്‍ പാസ്പോര്‍ട്ട് ഓഫീസറായി കെ.അരുണ്‍മോഹന്‍ ചുമതലയേറ്റു
കോഴിക്കോട് റീജിയണല്‍ പാസ്പോര്‍ട്ട് ഓഫീസിന്റെ (ആര്.പി.ഒ) പുതിയ മേധാവിയായി കെ.അരുണ്‍മോഹന്‍ ഇന്ന് ചുമതലയേറ്റു. 2022 ഡിസംബര്‍ മുതല്‍ കോഴിക്കോട് ആര്.പി.ഒയില്‍ ഡെപ്യൂട്ടി പാസ്പോര്‍ട്ട് ഓഫീസറായി സേവനം അനുഷ്ഠിച്ചു വരുന്നു. ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസ് (ഐ.ഐ.എസ്) 2014 ബാച്ച് ഉദ്യോഗസ്ഥനായ അദ്ദേഹം നേരത്തെ ന്യൂ ഡല്‍ഹിയിലെ ആകാശവാണി ന്യൂസ് സര്‍വീസസ് ഡിവിഷനില്‍ ഡെപ്യൂട്ടി ഡയറക്ടറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയിലും, പബ്ലിക്കേഷന്‍സ് ഡിവിഷനിലും, കേന്ദ്ര വാര്‍ത്ത വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള മറ്റ് വകുപ്പുകളിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളും കേന്ദ്രഭരണ പ്രദേശമായ മാഹിയും കോഴിക്കോട് ആര്.പി.ഒയുടെ അധികാര പരിധിയിലാണ്.