സംസ്ഥാനത്ത് വിദേശനിര്‍മ്മിത മദ്യ-വൈന്‍ വിലയില്‍ ഇന്ന് മുതല്‍ വര്‍ദ്ധനവ്
തിരുവനന്തപുരം: സംസ്ഥാനത്ത് വിദേശനിര്‍മിത മദ്യത്തിന്റെയും വൈനിന്റെയും വിലയില്‍ ഇന്ന് മുതല്‍ വര്‍ദ്ധനവ്. കമ്പനികള്‍ ബിവറേജസ് കോര്പറേഷന് നല്‍കേണ്ട വെയര്‍ഹൗസ് മാര്‍ജിന്‍ 14 ശതമാനമായി വര്‍ദ്ധിപ്പിച്ചു. കൂടാതെ ഷോപ്പ് മാര്‍ജിന്‍ 20 ശതമാനമായും വര്‍ദ്ധിക്കും. വിദേശത്ത് നിര്‍മിക്കുന്ന മദ്യത്തിനും വൈനിനും ഇനി മുതല്‍ ഒരേ നിരക്കിലായിരിക്കും മാര്‍ജിന്‍ ഈടാക്കുക. നിലവില്‍ വിദേശ നിര്‍മിത മദ്യത്തിന് വെയര്‍ഹൗസ് മാര്‍ജിന്‍ അഞ്ച് ശതമാനവും വൈനിന് 2.5 ശതമാനവുമായിരുന്നു ഈടാക്കിയിരുന്നത്.ഷോപ്പ് മാര്‍ജിന്‍ മൂന്ന് ശതമാനവും അഞ്ച് ശതമാനവുമാണ് ഈടാക്കിയിരുന്നത്. രണ്ടിനത്തിലും വന്‍ വര്‍ദ്ധനവ് ഉണ്ടായതോടെ വില കുത്തനെ ഉയരും. നിലവില്‍ 1,800 രൂപ മുതലാണ് സംസ്ഥാനത്ത് വിദേശ നിര്‍മിത മദ്യം ലഭ്യമായിരുന്നത്. എന്നാല്‍ ഇനി 2,500 രൂപയില്‍ താഴെ മദ്യവും വൈനും ലഭ്യമാകില്ല.