ഐസിസ് ഭീകരൻ മുഹമ്മദ് ഷാനവാസ് കേരളത്തിലെ രണ്ട് ജില്ലകളിലെത്തി; ഉന്നത രാഷ്ട്രീയ നേതാക്കളെ വധിക്കാനും സ്ഫോടനത്തിനും പദ്ധതിയിട്ടു
കണ്ണൂർ: കഴിഞ്ഞ ദിവസം പിടിയിലായ ഐസിസ് ഭീകരൻ മുഹമ്മദ് ഷാനവാസ് ഉഡുപ്പി വഴി കാസർകോട്, കണ്ണൂർ വനമേഖലയിൽ എത്തിയതായി റിപ്പോർട്ടുകൾ. കണ്ണൂരിൽ എവിടെയാണെന്ന് വ്യക്തമല്ല.ഭീകരർ തെക്കേ ഇന്ത്യയിൽ ബേസ് ക്യാമ്പുകൾ ഉണ്ടാക്കാൻ ശ്രമിച്ചിരുന്നുവെന്നാണ് വിവരം. ഇയാൾക്ക് പാക് ചാരസംഘടനയുടെ സഹായം ലഭിച്ചതായും റിപ്പോർട്ടുകളുണ്ട്.
ഡൽഹിയിലടക്കം വൻ സ്ഫോടനങ്ങൾ നടത്താൻ പദ്ധതിയിടുന്നതിനിടയിലാണ് ഇവർ പിടിയിലായത്. അഫ്ഗാനിസ്ഥാനിലേക്ക് പോകാനും ഇവർ ശ്രമം നടത്തിയതായി ഡൽഹി പൊലീസിലെ സ്പെഷൽ സെൽ വ്യക്തമാക്കി. ഉന്നത രാഷ്ട്രീയ നേതാക്കളെ വധിക്കാനും ഷാനവാസ് അടക്കമുള്ള ഭീകരർ ലക്ഷ്യമിട്ടിരുന്നു.
എൻ ഐ എ തലയ്ക്ക് മൂന്ന് ലക്ഷം രൂപ വിലയിട്ട ഐസിസ് ഭീകരാണ് ഷാനവാസ്. പൂനെ ഐ എസി സ് കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമാണ് ഇയാളെ പിടികൂടിയത്. ഡൽഹിയിൽ ഒളിച്ച് താമസിച്ചുവരികയായിരുന്നു. വാഹനമോഷണക്കേസിൽ ഇയാളെ ജൂലായിൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാളുടെ രണ്ട് കൂട്ടാളികളെ പിടികൂടി. ഇതോടെയാണ് ഐ സി സ് ബന്ധം പുറത്തറിയുന്നത്.