അഞ്ചാം ക്ലാസ് വിദ്യാർത്ഥി പുഴയിൽ മുങ്ങി മരിച്ചു
കുണിയ: അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. കുണിയ തോക്കാനം മൊട്ട പട്ടറച്ചാലിലെ അബ്ദുര്‍ റഹ് മാന്‍ ബാഖവിയുടെ മകന് ആശിഖ് (10) ആണ് മരിച്ചത്.
തിങ്കളാഴ്ച വൈകിട്ടോടെയാണ് അപകടം. കളിച്ചു വന്ന കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് അന്വേഷിക്കുന്നതിനിടെ വെള്ളക്കെട്ടില്‍ വീണ് കിടക്കുന്നതായി കണ്ട് ഓടികൂടിയവര്‍ പുറത്തെടുത്ത് ഉടന്‍ കോട്ടിക്കുളത്തെ ആശുപത്രിയിലെത്തിച്ചതായാണ് വിവരം. ജീവന് രക്ഷിക്കാനായില്ല.