സ്കൂട്ടറിൽ ബസിടിച്ച് പരിക്കേറ്റ് ചികിൽസയിലായിരുന്ന യുവാവ് മരിച്ചു; സുഹൃത്തിന് ഗുരുതരം
കുമ്പള: സ്കൂട്ടറിൽ സ്വകാര്യ ബസിടിച്ച് പരിക്കേറ്റ് ആശുപത്രിയിൽ
ചികിൽസയിലായിരുന്ന യുവാവ് മരിച്ചു. ഉപ്പള സോങ്കാൽ ബദരിയ ജുമാമസിദ്
പരിസരത്തെ മഹമൂദിന്റെ മകൻ ഇബ്രാഹിം ഖലീൽ(21) ആണ് മരിച്ചത്.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഖലീലിനെ മംഗളൂരുവിലെ
ആശുപത്രയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു. തിങ്കളാഴ്ച
രാത്രിയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഞായറാഴ്ച രാത്രി എട്ടിന്
നാരായണ മംഗലത്തു വച്ചാണ് സീതാംഗോളിയിൽനിന്ന് വരികയായിരുന്ന
സ്വകാര്യ ബസ് സ്കൂട്ടറിലിടിച്ചത്. ഖലീലിനൊപ്പം പരിക്കേറ്റ മണിമുണ്ട സ്വദേശി
മുഹമ്മദ് മാഹ്സിൽ (24) ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയാണ്.
മംഗൽപാടി പഞ്ചായത്തംഗം മഹമൂദിന്റെ മകനാണ് മാഹ്സിൽ. അപകടത്തിനു
ഇടയാക്കിയ രണ്ടു വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
മൈമൂനയാണ് ഇബ്രാഹിം ഖലീലിന്റെ മാതാവ്. സൽമ സമീറ, ഫയറുന്നീസ്
എന്നിവരാണ് സഹോദരങ്ങൾ.