ഓട്ടോമൊബൈൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥി വീട്ടിൽ മരിച്ച നിലയിൽ
കാസർകോട്: ഓട്ടോമൊബൈൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി, കൊടക്കാട് വെള്ളച്ചാലിലെ സൽമത്തിന്റെ മകൻ മുഹമ്മദ് വസീ(25) മിനെയാണ് വീട്ടിനകത്ത് തൂങ്ങി മരിച്ചനിലയിൽ തിങ്കളാഴ്ച രാവിലെ കണ്ടത്. രാവിലെ എട്ടുമണിയായിട്ടും കിടപ്പുമുറിയുടെ വാതിൽ തുറക്കാത്തതിനെ തുടർന്ന് വീട്ടുകാർ തള്ളിത്തറന്നപ്പോഴാണ് ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടത്. ഉടൻ പരിയാരം മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചീമേനി പൊലിസ് പരിയാരത്ത് എത്തി ഇൻക്വസ്റ്റു നടത്തി. പോസ്റ്റുമോർട്ടത്തിന് ശേഷം വൈകീട്ട് നാട്ടിലേക്ക് കൊണ്ടുവരും. പിതാവ് ഷാഹുൽ ഗൾഫിലാണ്. വിവരമറിഞ്ഞ് നാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്. എറണാകുളത്ത് ഓട്ടോമൊബൈൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായ വസീം അവധിക്ക് നാട്ടിലെത്തിയതായിരുന്നു. വസീമിന് രണ്ട് സഹോദരന്മാരും ഒരു സഹോദരിയുമുണ്ട്.