സ്കൂട്ടറിൽ സ്വകാര്യ ബസിടിച്ച് രണ്ടു പേർക്ക് ഗുരുതര പരിക്ക്
കാസർകോട്: സ്കൂട്ടറിൽ സ്വകാര്യ ബസിടിച്ച് ഉണ്ടായ അപകടത്തിൽ രണ്ടു യുവാക്കൾക്കു ഗുരുതരമായി പരിക്കേറ്റു. ഉപ്പള സോങ്കാലിലെ ഇബ്രാഹിം ഖലീൽ (21), മണിമുണ്ടയിലെ മുഹമ്മദ് മാഹ്സിൻ (24) എന്നിവർക്കാണ് പരിക്കേറ്റത്.കഴിഞ്ഞ ദിവസം രാത്രി എട്ടിന് നാരായണ മംഗലത്താണ് അപകടം. ഇരുവരെയും മംഗ്ളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിനു ഇടയാക്കിയ രണ്ടു വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തു.