“ഞങ്ങൾക്ക് താല്പര്യമില്ലാത്തവരെ വേണ്ട”കാസർകോട് കോൺഗ്രസിൽ വീണ്ടും പൊട്ടിത്തെറി, ഡിസിസി ഓഫീസിൽ കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം
കാസർകോട് ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി ഓഫീസിൽ പ്രതിഷേധ സമരവുമായി കോൺഗ്രസ്സ് പ്രവർത്തകർ ചീമേനി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയാണ് ഡിസിസി പ്രസിഡന്റിനെതിരെയും എം.പിക്കെതിരെയും പ്രതിഷേധ സമരവുമായി രംഗത്തെത്തിയത്.മണ്ഡലം പ്രസിഡന്റിനെ മാറ്റാനുള്ള ജില്ലാ നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെയാണ് പ്രതിഷേധം. കെ.പി.സി.സി അംഗം കരിമ്പിൽ കൃഷ്ണന്റെ നേതൃത്വത്തിലാണ് പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത്. പ്രശ്ന പരിഹാരം ഉണ്ടാകുംവരെ സമരം തുടരാനാണ് പ്രവർത്തകരുടെ തീരുമാനം എം.പിയുടെ താത്പര്യ പ്രകാരമാണ് നിലവിലെ മണ്ഡലം പ്രസിഡന്റിനനെ മാറ്റാനുള്ള തീരുമാനമെന്നും ഇത് അംഗീകരിക്കില്ലെന്നും സമരത്തിന് നേതൃത്വം നൽകിയവർ വ്യക്തമാക്കി.