ഗ്ലോബൽ പബ്ലിക് സ്കൂളിന്റെ സ്കൂൾ വാഹനത്തിലേക്ക് അമിതവേഗത്തിൽ വന്ന കാർ ഇടിച്ചു കയറി. ആളപായമില്ല.
ബദിയഡുക്ക: അഞ്ചുപേരുടെ മരണത്തിൻ്റെ ദുരന്തം തളംകെട്ടി നിൽക്കുന്ന പോലീസ് സ്റ്റേഷൻ പരിധിയിൽ വീണ്ടും അപകടം. അമിതവേഗത്തിൽ വന്ന കർണാടക രജിസ്ട്രേഷനുള്ള മാരുതി കാർ ബസ്സിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കൂട്ടുകാരി ഒഴിവാക്കാൻ വേണ്ടി ബസ് ഡ്രൈവർ പരമാവധി ശ്രമിച്ചു എങ്കിലും അതിന് സാധിച്ചില്ല. അപകടത്തിൽ കാറിന്റെ മുൻ ഭാഗം തകർന്നെങ്കിലും അകത്തുണ്ടായിരുന്നവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. അപകട സമയത്ത് നിരവധി കുട്ടികൾ വാനിൽ ഉണ്ടായിരുന്നെങ്കിലും ആർക്കും പരിക്കേൽക്കാത്തത് വലിയ ആശ്വാസമായി മാറി. കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് പള്ളത്തടുക്കയിൽ വെച്ച് ഇതേ സ്കൂളിന്റെ ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചത്. അപകടത്തിൽ അഞ്ചുപേരാണ് മരിച്ചത്. ബസ് ഡ്രൈവറെ പൊലീസ് അറസ്റ്റുചെയ്തിരുന്നു. ഇന്നു നടന്ന അപകടത്തിലെ ഇരുവാഹനങ്ങളെയും ബദിയഡുക്ക പൊലിസ് കസ്റ്റഡിയിലെടുത്തു. ഡ്രൈവർമാർക്കെതിരേ കേസെടുത്തു.
രാവിലെ കുട്ടികളെ കയറ്റാനായി പോകുന്നതിനിടെ നെല്ലിക്കട്ട ഗുരുമന്ദിരത്തിന് സമീപത്ത് വെച്ചാണ് അപകടം സംഭവിച്ചത്.