വടകര മുൻ എം എൽ എ എം കെ പ്രേംനാഥ് അന്തരിച്ചു
കോഴിക്കോട്: വടകര മുൻ എം എൽ എയായ എം കെ പ്രേംനാഥ് (74) അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 2006 – 2011 കാലത്ത് നിയമസഭയിൽ വടകര മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നു.വടകര ചോമ്പോല തട്ടോളിക്കര സ്വദേശിയാണ്
നാരായണ കുറിപ്പിന്റയും പത്മാവതി അമ്മയുടെയും മകനായി 1950 ജൂൺ 24ന് വടകരയിലെ എറമലയിലായിരുന്നു എ കെ പ്രേംനാഥിന്റെ ജനനം. അഴിയൂർ എസ് എച്ചിൽ സ്കൂൾ വിദ്യാഭ്യാസം. തുടർന്ന് എൽ എൽ ബിയിൽ ബിരുദവും ഇംഗ്ലീഷിലും ജേണലിസത്തിലും ബീരുദാനന്തര ഡിപ്ലോമയും സ്വന്തമാക്കി. വിദ്യാർത്ഥിയായിരിക്കെ രാഷ്ട്രീയ ജീവിതമാരംഭിച്ച എം കെ പ്രേംനാഥ് സ്കൂൾ കാലഘട്ടങ്ങളിൽ തന്നെ നിരവധി സമരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്.
എൽ ജെ ഡി സംസ്ഥാന പ്രസിഡന്റ, ഐ എസ് ഒ യുടെ സംസ്ഥാന പ്രസിഡന്റ്, യുവ ജനതാദളിന്റെ സംസ്ഥാന സെക്രട്ടറി, പ്രസിഡന്റ് ,വടകര റൂറൽ ബാങ്കിന്റെ പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. പ്രഭയാണ് ഭാര്യ.