പെൺകുട്ടിയുടെ സ്വഭാവത്തിലും പെരുമാറ്റത്തിലും ശാരീരികമായുള്ള മാറ്റം ശ്രദ്ധയിൽപ്പെട്ട ബന്ധു വിവരം ചോദിച്ചപ്പോൾ ലഭിച്ചത് ഞെട്ടിക്കുന്ന ഉത്തരം;പതിനഞ്ചുകാരിയെ പീഡിപ്പിച്ച അമ്മാവൻ അറസ്റ്റിൽ; കൂടെ 23 കാരനും
കാസർകോട്: ആദൂരിൽ പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസിൽ കുട്ടിയുടെ അമ്മാവൻ അറസ്റ്റിൽ കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ നാൽപ്പത്തിയാറുകാരനെയാണ് ആദൂർ പൊലീസ് അറസ്റ്റ് ചെയ്തത്.അതിനിടെ പെൺകുട്ടി നൽകിയ മൊഴിയെ തുടർന്ന് മറ്റൊരു 23 കാരനെ കൂടി പോക്സോ കേസിൽ പ്രതി ചേർത്തു. കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കിയ ഡോക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു വിശദമായ മൊഴിയെടുത്തത്.അപ്പോഴാണ് മറ്റൊരാൾ കൂടെ കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തിട്ടുണ്ടെന്ന് വ്യക്തമായത്. നേരത്തെ പെൺകുട്ടിയെ കയറിപ്പിടിച്ച മാതൃസഹോദരൻ . ഇക്കഴിഞ്ഞ ജൂൺ 23 നാണ് ലൈംഗികമായി പീഡിപ്പിച്ചത്. പെൺകുട്ടിയുടെ സ്വഭാവത്തിലും പെരുമാറ്റത്തിലും ഉണ്ടായ മാറ്റവും,ശാരീരികമായി ഉണ്ടായ മാറ്റവും ശ്രദ്ധയിൽപ്പെട്ടതോടെ അടുത്ത ബന്ധു ചോദിച്ചപ്പോഴാണ് പീഡനത്തിനു ഇരയായ കാര്യം വ്യക്തമാക്കിയത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയും കേസെടുക്കുകയുമായിരുന്നു