ചെർക്കള – അട്ക്ക സ്ഥല റൂടിൽ പികപ് വാനിൽ കർണാടക ആർടിസി ബസിടിച്ച് ഒരാൾ മരിച്ചു.
കാസർകോട്: ചെർക്കള – അട്ക്ക സ്ഥല റൂടിൽ പികപ് വാനിൽ കർണാടക ആർടിസി ബസിടിച്ച് ഒരാൾ മരിച്ചു. അട്ക്കസ്ഥലയിൽ ചൊവ്വാഴ്ച രാവിലെ 11.30 മണിയോടെയാണ് അപകടം നടന്നത്.
മണിയംപാറയിലെ പി എ മുസ്ത്വഫയാണ് മരിച്ചത്. ഓടിക്കൊണ്ടിരുന്ന പികപ് വാനിന്റെ പിറകിൽ ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വാഹനത്തിൽ തലയിടിച്ചാണ് മരണം സംഭവിച്ചത്. മുസ്ത്വഫ വാഹനത്തിനകത്ത് കുടുങ്ങിയ അവസ്ഥയിലായിരുന്നു. പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.ബദിയഡുക്ക പള്ളത്തടുക്കയിൽ സ്കൂൾ ബസും ഓടോറിക്ഷയും കൂട്ടിയിടിച്ച് അഞ്ച് പേർ മരിച്ചതിന്റെ നടുക്കം മാറും മുമ്പാണ് വീണ്ടും അപകടം.