മടിക്കൈ പഞ്ചായത്ത് കോഫി – ഫോര്‍ -യു പാഠ്യപദ്ധതി പുസ്തക പ്രകാശനം ചെയ്തു
മടിക്കൈ പഞ്ചായത്ത് നടപ്പാക്കുന്ന കോഫി – ഫോര്‍ -യു പാഠ്യപദ്ധതിയുടെ പുസ്തക പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വ്വഹിച്ചു. മടിക്കൈ ജി.എച്ച്.എസ് കാഞ്ഞിരപ്പൊയില്‍ നടന്ന ചടങ്ങില്‍ നാലാം തരം വിദ്യാര്‍ഥിനി ആര്യാനന്ദ പുസ്തകം ഏറ്റുവാങ്ങി.ഞാനും എന്റെ മലയാളവും മാതൃകാ പദ്ധതിക്ക് ശേഷം കുട്ടികള്‍ക്ക് ഇംഗ്ലീഷ് പഠനം എളുപ്പമാക്കാന്‍ മടിക്കൈ പഞ്ചായത്ത് നടപ്പിലാക്കുന്ന പദ്ധതിയാണ് കോഫി ഫോര്‍ യു. നാലാം ക്ലാസിലെ കുട്ടികള്‍ക്കായാണ് പാഠ്യപദ്ധതി നടപ്പാക്കുന്നത്. രസകരവും ഒഴുക്കോടെയുമുള്ള ഇംഗ്ലീഷ് ഭാഷാവിനിമയ പഠനമാണ് പദ്ധതിയിലൂടെ കുട്ടികള്‍ക്ക് ലഭ്യമാക്കുക. ഇംഗ്ലീഷ് ഭാഷ ആത്മവിശ്വാസത്തോടെയും, ലളിതമായും കൈകാര്യം ചെയ്യാന്‍ കുട്ടികളെ പ്രാപ്തരാക്കുകയാണ് പദ്ധതി വഴി ലക്ഷ്യം വെക്കുന്നത്.
മടിക്കൈ പഞ്ചായത്തിലെ പത്ത് സ്കൂളുകളില്‍ പദ്ധതി നടപ്പാക്കും.
ഇ.ചന്ദ്രശേഖരന് എം.എല്‍.എ, കെ.രാജ്മോഹന്‍ ഉണ്ണിത്താന് എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.ബേബി ബാലകൃഷ്ണന്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്ഷാനവാസ് പാദൂര്‍, മുന്‍ ജില്ലാ പഞ്ചയത്ത് പ്രസിഡന്റ് എം.വി ബാലകൃഷ്ണന്,
മടിക്കെ പഞ്ചായത്ത് പ്രസിഡന്റ് എസ്. പ്രീത, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ വി ശ്രീലത,
മടിക്കെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.പ്രകാശന്,കാഞ്ഞങ്ങാട് ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷന്‍ എം. അബ്ദുള്‍ റഹ്മാന്, ജില്ലാ പഞ്ചായത്ത് ഡിഡിഇഎന്.നന്ദികേഷ്, കാസര്‍കോട് ഡി.ഇ.ഒബാലാദേവി, മടിക്കൈ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ രമ പത്മനാഭന്, നബാര്‍ഡ് എജിഎം കെ.ബി ദിവ്യ, പൊതുമരാമത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ എം. സജിത്ത്,മടിക്കൈ പഞ്ചായത്ത് അംഗങ്ങളായ കെ. ഷൈലജ, എന്‍. ഖാദര്‍,കെ.വി. പ്രമോദ്, എന്‍.ബാലകൃഷ്ണന്, എ.വേലായുധന്, കാഞ്ഞങ്ങാട് എ.ഇ.ഒ പി. ഗംഗാധരന്, എസ്.എസ്.കെ ബി.പി.സികെ.വി. രാജേഷ്, ഹെഡ് മാസ്റ്റര്വേണുഗോപാലന് മുങ്ങത്ത്, സി.പ്രഭാകരന്, കെ.വി.കുമാരന്, എം.രാജന്, ബങ്കളം കുഞ്ഞികൃഷ്ണന്എ.വി.ബാലകൃഷ്ണന്, പി. കുഞ്ഞിരാമന്, എ.ശ്യാമ,പി.ടി.എ പ്രസിഡന്റ് കെ.വിജേഷ് എന്നിവര്‍ സംബന്ധിച്ചു.