ബേഡകത്ത് ബൈക്കിലെത്തി മാല കവർന്ന കേസ് ;യുവാവ് അറസ്റ്റിൽ
ബേഡഡുക്ക : ബൈക്കിലെത്തി മാല കവർന്ന കേസിൽ ബാര മീത്തൽ മാങ്ങാട് അബ്ദുൾ മാലിക്കിനെ (26) ബേഡകം പോലീസ് അറസ്റ്റ് ചെയ്തു. കുറ്റിക്കോൽ പടുപ്പിൽ ആയുർവേദ മരുന്നുകട നടത്തുന്ന തങ്കമ്മയുടെ രണ്ടരപ്പവൻ മാല മാർച്ച് 26-നാണ് ഇയാൾ പൊട്ടിച്ച് ബൈക്കിൽ രക്ഷപ്പെട്ടത്. കാസർകോട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.