‘മോദി അധികാരത്തിലേറിയ ശേഷം ഇന്ത്യയില്‍ ജനാധിപത്യം തുടര്‍ച്ചയായി അക്രമിക്കപ്പെടുന്നു’- രാഹുല്‍ ഗാന്ധി
ഓസ്ലോ: 2014ല്‍ നരേന്ദ്രമോദി അധികാരത്തിലേറിയ ശേഷം ഇന്ത്യയില്‍ ജനാധിപത്യം പൂര്‍ണമായും മാറിയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ജനാധിപത്യം ഇല്ലാതായി കൊണ്ടിരിക്കുകയാണ്. രാജ്യത്തെ ഒരു വലിയ അളവോളം ജനതയ്ക്ക് സംസാരിക്കാനുള്ള അനുവാദം പോലുമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നോര്‍വേയില്‍ ഓസ് ലോയ സര്‍വ്വകലാശാല വിദ്യാര്‍ഥികളുമായി സംവദിക്കവേയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഇന്ത്യന്‍ ജനാധിപത്യം തുടര്‍ച്ചയായി അക്രമിക്കപ്പെടുകയാണെന്നും രാജ്യം പ്രതിരോധത്തിലാണെന്നും അദ്ദേഹം തുറന്നടിച്ചു.‘ആ പ്രതിരോധം അവസാനിക്കുമ്പോള്‍, എന്നെങ്കിലും അന്ന് ഞാന്‍ പറയും ഇന്ത്യയില്‍ ജനാധിപത്യം അവസാനിച്ചെന്ന്. ഞങ്ങളുടെ ജനാധിപത്യ സംവിധാനത്തിനു മേലുള്ള ആക്രമണങ്ങള്‍ക്കെതിരെ നിരവധിയാളുകള്‍ ഇപ്പോഴും പോരാടിക്കൊണ്ടിരിക്കുകയാണ്. ആ പോരാട്ടം അവസാനിച്ചിട്ടില്ല. അത് വിജയിക്കുമെന്ന് തന്നെയാണ് ഞാന്‍ കരുതുന്നത്’ അദ്ദേഹം പറഞ്ഞു. ഈ മാസം ആദ്യം നടന്ന പരിപാടിയുടെ വീഡിയോ കഴിഞ്ഞ ദിവസമാണ് പാര്‍ട്ടി പുറത്തു വിട്ടത്.
ഇന്ത്യയുടെ പേര് മാറ്റം സംബന്ധിച്ചും അദ്ദേഹം പരാമര്‍ശിച്ചു.ഇന്ത്യയെ ഭാരത് എന്നാക്കിയാല്‍ പ്രതിപക്ഷ സഖ്യവും പേര് മാറ്റുമെന്നും അദ്ദേഹം തുറന്നടിച്ചു.
‘ഏതെങ്കിലുമൊരു പാര്‍ട്ടി അവരുടെ പേര് തെരഞ്ഞെടുത്തതിന്റെ പേരില്‍ രാജ്യത്തിന്റെ പേര് മാറ്റുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. അതൊരു ലോകറെക്കോര്‍ഡ് ആണ്. മോദി രാജ്യത്തിന്റെ പേര് മാറ്റുകയാണെങ്കില്‍ പ്രതിപക്ഷ ഐക്യത്തിന്റെ ‘ഇന്‍ഡ്യ’ എന്ന നാമവും ഞങ്ങള്‍ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.