ഓസീസിനെതിരേ ഇന്ത്യയ്ക്ക് ടോസ്; ആദ്യം പന്തെറിയും, ഋതുരാജും അശ്വിനും ടീമില്‍
മൊഹാലി: ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഓസ്ട്രേലിയക്കെതിരേ ടോസ് നേടി ഇന്ത്യ ബൗളിങ് തിരഞ്ഞെടുത്തു. ദീര്‍ഘ നാളുകള്‍ക്ക് ശേഷം ആര്. അശ്വിന് ഇന്ത്യന്‍ ഏകദിന ടീമില്‍ തിരിച്ചെത്തി. ഋതുരാജ് ഗെയ്ക്വാദും സൂര്യകുമാര്‍ യാദവും ടീമിലുണ്ട്. ശുഭ്മാന്‍ ഗില്ലും ഋതുരാജും ഇന്ത്യയ്ക്കായി ഇന്നിങ്സ് ഓപ്പണ്‍ ചെയ്യും. ഇഷാന് കിഷന് മധ്യനിരയില്‍ തന്നെ കളിച്ചേക്കും.
ലോകകപ്പിന് തൊട്ടുമുമ്പുള്ള പരമ്പരയായതിനാല്‍ ഇരുടീമിനും വിജയം അനിവാര്യമാണ്. പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വിരാട് കോലി, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ കളിക്കുന്നില്ല. എന്നാല്‍, അവസാനമത്സരത്തില്‍ മൂവരും തിരിച്ചെത്തും. രോഹിതിന്റെ അഭാവത്തില്‍ കെ.എല്‍. രാഹുലാണ് ടീമിനെ നയിക്കുന്നത്.