മുംബൈ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മൂന്നു വര്‍ഷത്തോളം തുടര്‍ച്ചയായി ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസില്‍ സംഗീതാധ്യാപകന് അറസ്റ്റില്‍. പത്തു വര്‍ഷം മുൻപ്
നടന്ന പീഡനക്കേസിലാണ് ഗിറ്റാര്‍ അധ്യാപകനായ ഭാരത് പഞ്ചാല്‍ എന്ന രാജു അറസ്റ്റിലായിരിക്കുന്നത്.
പെണ്‍കുട്ടിക്ക് ഒമ്ബതു വയസുള്ളപ്പോഴാണ് ഗിറ്റാര്‍ പഠിപ്പിക്കുന്നതിനായി ഇയാള്‍ മുംബൈയിലെ വീട്ടിലെത്തിയത്. മൂന്നു വര്‍ഷത്തോളം ഗിറ്റാര്‍ പഠനം നീണ്ടു. ഇതിനിടെയാണ് പീഡനം.അമേരിക്കയില്‍ ബിസിനസ് ചെയ്യുന്ന അച്ഛന്റെ അടുത്തേക്ക് 2010ല്‍ പെണ്‍കുട്ടിയും കുടുംബവും പോയി. ഇവിടെവെച്ച് മാനസിക അസ്വാസ്ഥ്യം കാണിച്ച പെണ്‍കുട്ടിയെ മനോരോഗ വിദഗ്ധനെ കാണിച്ചു.
ക്രൂരമായ പീഡനത്തിന്റെ മുറിപ്പാടുകളുമായി കഴിഞ്ഞ മകള്‍ കടുത്ത മാനസിക സംഘര്‍ഷമാണ് അനുഭവിച്ചിരുന്നതെന്ന് മാതാപിതാക്കള്‍ പറഞ്ഞു. തുടര്‍ച്ചയായ കൗണ്‍സിലിംഗിനിടെയാണ് അധ്യാപകന്റെ ക്രൂര പീഡനത്തെ കുറിച്ച് പെണ്‍കുട്ടി വെളിപ്പെടുത്തിയത്. ജനുവരിയില്‍ നാട്ടിലെത്തിയ പെണ്‍കുട്ടിയുടെ പിതാവ് മുംബൈ ഓഷിവാര പൊലീസില്‍ പരാതി നല്‍കിയിരുന്നു.
അഞ്ചു വര്‍ഷം നീണ്ട കൗണ്‍സിലിങിലൂടെയാണ് പെണ്‍കുട്ടിയെ മാറ്റിയെടുത്തത്. ഇപ്പോള്‍ 21 വയസുള്ള പെണ്‍കുട്ടി നാലു ദിവസത്തെ അവധിയെടുത്ത് നാട്ടിലെത്തി പൊലീസില്‍ മൊഴി നല്‍കുകയായിരുന്നു. ചോദ്യം ചെയ്യലിനായി പൊലീസ് സ്റ്റേഷനിലെത്തിയ അധ്യാപകനെ കണ്ട് പെണ്‍കുട്ടി അലറി വിളിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. ഉടന്‍തന്നെ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. വേറെയും കുട്ടികള്‍ ഇയാളുടെ പീഡനത്തിന് ഇരയായിട്ടുണ്ടോയെന്ന് അന്വേഷിച്ച് വരുന്നതായി പൊലീസ് പറഞ്ഞു.