ലഹരിമരുന്നു സംഘത്തിലെ രണ്ട് ഇന്ത്യക്കാർ അറസ്റ്റിൽ , 126 കിലോ ലഹരിമരുന്ന് കണ്ടെത്തി
അബഹ : ലഹരിമരുന്നിന്റെ വൻ ശേഖരവുമായി ഇന്ത്യക്കാരായ രണ്ട് യുവാക്കൾ സൗദിയിൽ പിടിയിലായി. സൗദിയിലെ അസീറിൽ നിന്നാണ് ട്രാഫിക് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. ലഹരിമരുന്ന് സംഘത്തിൽപെട്ട ഇവരുടെ പക്കൽ നിന്ന് 126 കിലോ ലഹരിമരുന്ന് കണ്ടെത്തി. തുടർനടപടികൾക്കായി പ്രതികളെ പിന്നീട് ബന്ധപ്പെട്ട വകുപ്പിന് കൈമാറി.
ലഹരിമരുന്ന് കടത്ത് മേഖലയിൽ പ്രവർത്തിക്കുന്വരെ കുറിച്ച് മക്ക, റിയാദ്, കിഴക്കൻ പ്രവിശ്യകളിൽ 911 എന്ന നമ്പരിലും മറ്റ് പ്രവിശ്യകളിൽ 999 എന്ന നമ്പരിലും അറിയിക്കണമെന്ന് അധികൃതർ അറിയിച്ചു. 995 എന്ന നമ്പരിലും ഇ മെയിൽ വഴിയും ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക്സ് കൺട്രോളിൽ ബന്ധപ്പെട്ടും ലഹരിമരുന്ന് സംഘത്തെ കുറിച്ച് അറിയിക്കാവുന്നതാണ്.