ബുള്ളറ്റ് നിയന്ത്രണം വിട്ട് മതിലിലിടിച്ചു; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം, ഒരാളുടെ നില അതീവ ഗുരുതരം
പത്തനംതിട്ട: മുള്ളറ്റ് നിയന്ത്രണം വിട്ട് മതിലിലിടിച്ചുണ്ടായ അപകടത്തിൽ രണ്ടു മരണം. തിരുവല്ല കച്ചേരിപ്പടിയിലാണ് അപകടം. കറ്റോട് സ്വദേശികളായ വിഷ്ണു ഉണ്ണികൃഷ്ണൻ (25), ആസിഫ് അർഷാദ് (24) എന്നിവരാണ് മരിച്ചത്.
ഇന്ന് പുലർച്ചെ മൂന്നിനാണ് അപകടമുണ്ടായത്. ഇവർ സഞ്ചരിച്ചിരുന്ന ബുള്ളറ്റ് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ തിരുവല്ല സ്വദേശി അരുൺ(25) സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. യുവാവിന്റെ നില ഗുരുതരമാണെന്നാണു വിവരം.