മഞ്ഞപ്പിത്തവും പനിയും; എട്ടാം ക്ളാസ് വിദ്യാർത്ഥിനി മരിച്ചു
കാസർകോട്: എട്ടാം ക്ലാസ് വിദ്യാർത്ഥിനി പനിയും മഞ്ഞപ്പിത്തവും ബാധിച്ച് മരിച്ചു.കരിവേടകം ബണ്ടം കൈയ്യിലെ അബൂബക്കറിന്റെ മകൾ ഖദിജത്ത് അഫ്ര (13) ആണ് മരിച്ചത്. കരിവേടകം സെന്റ് മേരീസ് ഹൈസ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ്. പനി കൂടുതലായി മംഗലാപുരം ഫാദർ മുള്ളേർസ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികൽസയിലിരിക്കെയായിരു മരണം.