കോഴിക്കോട് മാമ്പുഴ പാലത്തിന് സമീപം പുഴയിൽ വീണ് 13 കാരൻ മരിച്ചു
കോഴിക്കോട്: പുഴയിൽ വീണ് 13 കാരൻ മരിച്ചു. പാലാഴി സ്വദേശി മാതോലത്ത് ഫൈസലിന്റെ മകൻ ആദിലാണ് മരിച്ചത്. പയ്യടിമീത്തൽ മാമ്പുഴ പാലത്തിന് സമീപമാണ് ആദിലിനെ കാണാതായത്. ഫയർഫോഴ്സ് എത്തി കുട്ടിയെ പുഴയിൽ നിന്നെടുത്ത് മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
ഇന്ന് രാവിലെ പത്ത് മണിക്ക് ശേഷം കുളിക്കാനിറങ്ങിയ കുട്ടിയെ കാണാതാവുകയായിരുന്നു. ഫയർഫോഴ്സെത്തി കുട്ടിയെ കണ്ടെത്തുകയായിരുന്നു. പോസ്റ്റു മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.