ഈ വീഡിയോ കണ്ടാല്‍ നിങ്ങളൊരിക്കലും തേന്‍ മിഠായി കഴിക്കില്ല; വീഡിയോ വൈറല്‍
നൊസ്റ്റാള്‍ജിയയെ ഉണര്‍ത്തുന്ന മധുരങ്ങളെ എവിടെ കണ്ടാലും നമ്മളില്‍ പലരും വെറുതെ അങ്ങ് വിട്ടുകളയില്ല. അതിലൊന്നാണ് തേന്‍ മിഠായി. കടും റോസ് നിറത്തില്‍ തേന്‍ കിനിയുന്ന മധുരവുമായി ഇപ്പോഴും ലഭ്യമാണ് ഈ മിഠായി. ഇതുണ്ടാക്കുന്ന വീഡിയോ കുറച്ചു മാസങ്ങള്‍ക്ക് മുന്‍പ് സോഷ്യല്‍മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. നിമിഷനേരം കൊണ്ടാണ് വീഡിയോ വൈറലായത്. 34 മില്യണലധികം പേരാണ് ഇതുവരെ വീഡിയോ കണ്ടത്.
കണ്‍ട്രിഫുഡ് കുക്കിങ് എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. തേന്‍ മിഠായി ഉണ്ടാക്കുന്നത് വളരെ വിശദമായി തന്നെ ഈ വീഡിയോയിലുണ്ട്. വളരെ വൃത്തിഹീനമായ ചുറ്റുപാടിലാണ് തേന്‍ മിഠായി നിര്‍മിക്കുന്നത്. പഴകിയ എണ്ണയും വൃത്തിയില്ലാത്ത പാത്രവുമാണ് ഉപയോഗിക്കുന്നത്. ഈ വീഡിയോ കണ്ടാല്‍ തന്നെ തേന്‍ മിഠായിയോടുള്ള കൊതി തീരും.ജൂലൈ 18-നാണ് വീഡിയോ ആദ്യം പോസ്റ്റ് ചെയ്തതെങ്കിലും ഏകദേശം ഒരു മാസത്തിനു ശേഷം വീഡിയോ വീണ്ടും തരംഗമാവുകയായിരുന്നു. വീഡിയോക്ക് താഴെ നിരവധി പേര് തങ്ങളുടെ ആശങ്കകള്‍ പങ്കുവച്ചിട്ടുണ്ട്. ഇത്രയും വൃത്തിയില്ലാതെയാണോ തേന്‍ മിഠായി നിര്‍മിക്കുന്നതെന്ന് പലരും ചോദിക്കുന്നു. ഇതൊട്ടും ആരോഗ്യകരമല്ലെന്നും കുട്ടിക്കാല ഓര്‍മകളെ ഒരു നിമിഷം കൊണ്ടു നശിപ്പിച്ചുവെന്നുമാണ് മറ്റ് കമന്റുകള്‍.
ഇനിയൊരിക്കലും ഇതു കഴിക്കില്ലെന്നും വീഡിയോ കണ്ട ശേഷം ചിലര്‍ തീരുമാനമെടുത്തിട്ടുണ്ട്. ഇതില്‍ തേന്‍ എവിടെയെന്നായിരുന്നു മറ്റു ചിലരുടെ ചോദ്യം. കുട്ടിക്കാലത്തെ ഇഷ്ടപ്പെട്ട മിഠായി ആയിരുന്നുവെന്നും കമന്റുകളുണ്ട്.
https://www.instagram.com/p/Cu2LkAVt3te/?utm_source=ig_web_copy_link